2016 എന്ന വര്‍ഷത്തില്‍ നടക്കാന്‍ സാധ്യതയുള്ള സംഭവങ്ങളെക്കുറിച്ചുള്ള ഒരു വിവരണം, ചരിത്രത്തിനു മുന്നേ ഉള്ള ഒരു അന്വേഷണം.
1. 126 കിലോമീറ്റര്‍ നീളത്തില്‍ കടലിനടിയില്‍ കൂടി ചൈന തുരങ്ക പാത നിര്‍മ്മിക്കുന്നു, അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തികരിക്കാനാണ് ചൈനയുടെ ഉദ്ദേശം. ദില്യന് എന്ന നഗരത്തെയും യാന്താകയ് എന്ന നഗരത്തെയും ബന്ധിപ്പിച്ചാണ് ഇത് നിര്മ്മി ക്കുന്നത്. 2020-ല്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
2. 2016 ല്‍ പനാമ കനാൽ വികസിപ്പിക്കള്‍ പദ്ധതി പൂർത്തീകരിക്കും. ഇത് മൂലം കനാലിന്റെ ശേഷി ഇരട്ടിയായി വര്‍ദ്ധിിക്കും.
3. 2016 ല്‍ ഇംഗ്ലണ്ടിലെ എല്ലാ നായ്ക്കളിലും മൈക്രോചിപ്പ് ഇമ്പ്ലാന്റ് ചെയ്യും. ഇത് മൂലം അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടികളുടെ എണ്ണവും നായ മോഷണങ്ങളും പകുതിയായി കുറക്കാന്‍ സാധിക്കും എന്ന് കരുതുന്നു. 2012-ലെ റിപ്പോര്ട്ട്പ പ്രകാരം 118,932 പട്ടികള്‍ ഇംഗ്ളണ്ടില്‍ കാണാതാവുകയോ നഷ്ട്ടപെടുകയോ ചെയ്തിട്ടുണ്ട്.
4. യൂറോ 2016 ഫുട്ബോള്‍ മത്സരങ്ങള്‍ 10th June–10th July സമയത്ത് ഫ്രാൻസിൽ നടക്കും
റിയോ ഡി ജനീറോ ഒളിമ്പിക് ഗെയിംസ് ആതിഥ്യം അരുളും. നടക്കുന്ന സമയം 5th August 2016 – 21st August 2016
5. 2016 ല്‍ Space X 2 ഡ്രാഗൺ വി 2 ആദ്യ ബാഹ്യാകാശപേടകം മനുഷ്യനെയും വഹിച്ചു ബഹിരാകാശത്തേക്ക് കുതിക്കും. രണ്ടു ദിവസം മുന്‍പ് Space X പതിനൊന്നു ഉപഗ്രഹങ്ങളെ വിക്ഷേപിച്ചതിനു ശേഷം റോക്കറ്റ് ഭൂമിയില്‍ വിജയകരമായി തിരിച്ചിറക്കിയിരുന്നു.
6. 2016-റില്‍ ഇന്ത്യയുടെ ആദ്യ സ്പേസ് ഫ്ലൈറ്റ് ബഹിരാകാശത്തേക്ക് മനുഷ്യനെയും കൊണ്ട് യാത്ര തിരിക്കും. GSLV –Mark3 റോക്കറ്റ് ആയിരിക്കും ഉപയോഗിക്കുക.
7. 2016 ല്‍ ചന്ദ്രയാന്‍-2 എന്ന ഇന്ത്യ രണ്ടാം ആളില്ലാ ചാന്ദ്ര പരിവ്യേഷണ പേടകം ചന്ദ്രനില്‍ ഇറക്കും . റഷ്യയുമായി സഹകരിച്ചാണ് പ്രൊജെക്റ്റ് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. സാങ്കേതിക തടസങ്ങള്‍ മൂലം റഷ്യയുടെ സഹകരണം ഇസ്രോ ഉപേക്ഷിച്ചു. ഇന്ത്യ സ്വയം നിര്‍മ്മിക്കുന്ന പേടകമാണ് ഇതിനു ഉപയോഗിക്കുന്നത്.
8. 2016ല്‍ ഇന്റർനാഷണൽ ലൂണാർ ഒബ്സർവേറ്ററി(ILO) ഓപ്പറേഷൻസ് തുടങ്ങും.
9. 2016ല്‍ റഷ്യന്‍ സ്പേസ് ഗ്രൂപ്പ് ബഹിരാകാശത്ത് ആദ്യ ഹോട്ടൽ തുടങ്ങും.
10. 2016 സെപ്റ്റംബറില്‍ ഇൻസൈറ്റ് എന്ന നാസ ഉപഗ്രഹം ചൊവ്വയില്‍ ഇറങ്ങും.
11. 2016-ജൂലൈയില്‍ ജുനോ എന്ന നാസ ഉപഗ്രഹം വ്യാഴത്തിന്റെ സമീപം എത്തിച്ചേരും.
12. 2016 ല്‍ ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-അപ്പെർച്ചർ ദൂരദർശിനി ചൈനയിൽ പൂർത്തിയാക്കും
13. I5K പദ്ധതി പൂർത്തീകരിക്കും. 5000 പ്രാണി വര്ഗാത്തില് പെട്ട ജീവികളുടെ ഡിഎന്‍എ നിര്‍ണയം ചെയ്യുന്ന പരിപാടിയാണ് I5K Project.
14. 2016 ല്‍ പോളിമർ ബാങ്ക്നോട്ടുകൾ ഇംഗ്ലണ്ടിന്റെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്ത് ഇറക്കും.
15. 2016 നവംബറില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ്് തെരഞ്ഞെടുപ്പ് നടക്കും.
കടപ്പാട് : ഫ്യുച്ചര്‍ ടൈം ലൈന്‍, Francis Dianish O S